ലോകകപ്പില്‍ നിന്നുള്ള തന്റെ വരുമാനമായ 3.5 കോടി രൂപ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്കി ഫ്രാന്സിന്രെ സൂപ്പര്‍ താരം കെയ്ലിയന് എംബാപ്പെ.
വൈകല്യമുള്ള കുട്ടികള്‍ക്ക് കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് ലോകകപ്പില്‍ നിന്നുള്ള തന്റെ വരുമാനം സംഭാവന ചെയ്തത്. തന്റെ മാച്ച് ഫീയും ലോകകപ്പ് ബോണസും അടങ്ങുന്നതാണ് ഈ തുക.
ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച എംബാപ്പയെ തേടി റയല്‍ മാഡ്രിഡ് രംഗത്തുണ്ടെങ്കിലും പി.എസ്.ജി വിടാന്‍ ഇപ്പോള്‍ ഒരുക്കമല്ലെന്നാണ് താരത്തിന്റെ പ്രതികരണം.
