രാമായണ മാസത്തിന് ഇങ്ങനെ തന്നെയാണ് തുടക്കം കുറിക്കേണ്ടതെന്ന് വി.ടി.ബല്‍റാം

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ജയ് ശ്രീറാം വിളികളോടെയാണ് ആര്‍.എസ്.എസ് ക്രിമിനലുകള്‍ അദ്ദേഹത്തെ ആക്രമിച്ചത്. രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്. ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്‍മ്മിച്ചെടുക്കേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു.

പോസ്‌റ്റിന്റെ പൂര്‍ണരൂപം
ജയ് ശ്രീ രാം
ജയ് ശ്രീ രാം
സ്വാമി അഗ്നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആര്‍എസ്‌എസ് ക്രിമിനലുകള്‍ മുഴക്കിയ അട്ടഹാസമാണത്!

രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്.
ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്‍മ്മിച്ചെടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *