ബീഹാറില്‍ എഞ്ചിനിയറെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചു

പാറ്റ്ന: ബീഹാറില്‍ എഞ്ചിനിയറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബീഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ദുര്‍ഗ ശരണിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്.

സുഹൃത്തുക്കളുമായി വീട്ടിലേക്ക് പോകുകയായിരുന്ന ദുര്‍ഗ ശരണിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് വീട്ടില്‍ വിവരം അറിയിച്ചു. പിന്നീട് മകനെ കാണാനില്ലെന്ന്പറഞ്ഞ് യുവാവിന്റെ മതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാഗോപൂരിലെ കാമേശ്വര്‍സിംഗ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ദുര്‍ഗ ശരണിനെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി തട്ടിക്കൊണ്ടുപോയ തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചെന്ന് ദുര്‍ഗ ശരണ്‍ പൊലീസിനോട് പറഞ്ഞു. അരവിന്ദ് റായ് എന്നയാളുടെ മകളായ പ്രിയങ്ക കുമാരി (22)യെയാണ് ദുര്‍ഗശരണ്‍ വിവാഹം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *