‘ജല്ലിക്കെട്ടു’മായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി:  ‘ഈമയൗ’വിനു ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം.’ജല്ലിക്കെട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലിജോ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ചിത്രത്തില്‍ വിനായകന്‍ ടൈറ്റില്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പോത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സംഭവമാണ് ലിജോ സിനിമയാക്കുന്നതെന്നറിയുന്നു.’പോത്ത്’ എന്ന് പേരില്‍ ലിജോയുടെ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയായിരുന്നു ‘ജല്ലിക്കെട്ടി’ന്റെ പ്രഖ്യാപനം.

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരന്റേതാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കും. അതെസമയം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കായുള്ള താരനിര്‍ണയം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *