കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമയ്ക്ക് പിന്നിലെ സംഭവങ്ങളും പുറത്തുവന്നത് ഇതോടെയാണ്. മറ്റെല്ലാ മേഖലകളിലേയും പോലെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന ആശയം ഉയര്‍ന്നുവന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. ഇത്തരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിച്ചതിന്റെ അനിഷ്ടം പ്രകടമാക്കി നിരവധി പേര് അന്നേ രംഗത്തുവന്നിരുന്നു.
താരസംഘടനയായ എഎംഎംഎ യുള്ളപ്പോള്‍ ഡബ്ലുസിസി വേണ്ടിയിരുന്നില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. വനിതകള്‍ക്ക് മാത്രമായ രൂപീകരിച്ച സംഘടനയെ പരസ്യമായി വിമര്‍ശിച്ച് അഭിനേത്രികള്‍ രംഗത്തുവന്നിരുന്നു. ആക്രമണത്തിന് ഇരയായ നടിക്ക് ശക്തമായ പിന്തുണ നല്കി വനിതാസംഘടന ഒപ്പമുണ്ട്. നടിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഡബ്ലുസിസിയും അമ്മയുമായുള്ള അഭിപ്രായഭിന്നതകളും വിയോജിപ്പുമൊക്കെ പരസ്യമായിരിക്കുകയാണ് ഇപ്പോള്‍. ഡബ്ലുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലായിരുന്നുവെന്നാണ് മംമ്ത മോഹന്‍ദാസും പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
