സിറിയയിലെ ഐഎസ് ആക്രമണം: മരണം 200 കവിഞ്ഞു

ഡമാസ്കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വിവിധ സ്ഥലങ്ങളില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 215 പേര്‍ മരിച്ചതായാണ് സിറിയന്‍ ഒബ്സര്‍വേറ്ററി അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ ദിവസം സ്വെ​​യ്ദ ന​​ഗ​​ര​​ത്തി​​ന് സമീപമുള്ള ഗ്രാ​​മ​​ങ്ങ​​ളി​​ലാണ് ഐ​​എ​​സ് ഭീകരര്‍ തുടരെ തുടരെ ആക്രമണം നടത്തിയത്. സി​​റി​​യ​​യു​​ടെ ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​വും സി​​റി​​യ​​ന്‍ സൈ​​ന്യ​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ങ്കി​​ലും ഏ​​താ​​നും പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ഐ​​എ​​സി​​നു സ്വാ​​ധീ​​ന​​മു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *