കരുണാനിധിയുടെ സുഖവിവരം അന്വേഷിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ രോഗവിവരത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങള്‍ തിരക്കി. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനെയും കനിമൊഴിയെയും അദ്ദേഹം ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തിരക്കിയത്. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

കരുണാനിധിക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഒരുക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹം രോഗമുക്തി നേടാന്‍ പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അഞ്ച് ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തിലാണ് നിലവില്‍ പ്രധാനമന്ത്രി.

94 വയസുകാരനായ കരുണാനിധിയുടെ ആരോഗ്യനില കഴിഞ്ഞ ദിവസം മുതലാണ് മോശമായത്. കടുത്ത പനിയും മൂത്രത്തിലെ അണുബാധയും അദ്ദേഹത്തിന്‍റെ സ്ഥിതി മോശമാക്കുകയായിരുന്നു. കരുണാനിധിയുടെ ആരോഗ്യനില സംബന്ധിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിനുകളൊന്നും ഇന്ന് പുറത്തുവിട്ടിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില പരിശോധിച്ച്‌ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *