സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ട്വിറ്ററിലൂടെയാണ് ആഗസ്റ്റ് 15 ന് റെഡ് ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാനായി മോദി ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ നിങ്ങളില്‍ നിന്നും ഇതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ഏതായാലും പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ട്വിറ്ററില്‍ പോസ്റ്റിട്ടതിനു ശേഷം സെക്കന്റുകള്‍ക്കുള്ളില്‍ കമന്റുകള്‍ കൊണ്ട് നിറയുകയായിരുന്നു. നരേന്ദ്ര മോദി ആപ്പിലാണ് ജനങ്ങള്‍ക്ക് തങ്ങളുടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. 72ാമത് സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ കൊണ്ടാടാന്‍ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *