ഇ​റ്റ​ലി​യി​ല്‍ പാ​ലം ത​ക​ര്‍​ന്ന് മരിച്ചവരുടെ എണ്ണം 35 ആയി

റോം: ​ഇ​റ്റ​ലി​യി​ല്‍ പാ​ലം ത​ക​ര്‍​ന്ന് മരിച്ചവരുടെ എണ്ണം 35 ആയി. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഇ​റ്റ​ലി​യി​ലെ ജെ​നോ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ര്‍​ന്നു വീ​ണ പാ​ല​ത്തി​ല്‍​നി​ന്ന് 29 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ​തി​ച്ചാ​ണ് മ​ര​ണം. പരിക്കേറ്റ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ല്‍ മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന ആ​ശ​ങ്ക‍​യി​ലാ​ണ്.

ന​ദി​ക്കും റെ​യി​ല്‍ ട്രാ​ക്കി​നും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും കു​റു​കെ​യാ​ണ് ഇ​റ്റ​ലി​യേ​യും ഫ്രാ​ന്‍​സി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കൂ​റ്റ​ന്‍ പാ​ലം ക​ട​ന്നു​പോ​കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചൊവ്വാഴ്ച രാ​വി​ലെ 11.30 ന് ​പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കാ​റും ട്ര​ക്കു​ക​ളും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *