പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും

കുടക് : കുടകിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശനം നടത്തും. കുശാല്‍ നഗറിലെത്തിയ മന്ത്രി ഇവിടെ നിന്നും മടിക്കേരിയിലേക്ക് പോകും. ഇതിനായി വ്യാഴാഴ്ച രാത്രിയിലാണ് മൈസൂരു വിമാനത്താവളത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തിയത്. സന്ദര്‍ശനത്തിനു ശേഷം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും.

ഉരുള്‍പ്പൊട്ടലില്‍ നശിച്ച റോഡുകള്‍,കെട്ടിടങ്ങള്‍, വൈദ്യുതി കണക്ഷനുകള്‍ എന്നിവ പുന:സ്ഥാപിക്കാന്‍ കുടകില്‍ സൈന്യത്തിന്റെയും വായുസേനയുടേയും സഹായമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *