ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 1,500 മീറ്ററില്‍ ഇന്ത്യയുടെ മലയാളി താരം പി.യു ചിത്രയ്ക്കു വെങ്കലം. 4:12.56 സെക്കന്‍ഡിലാണ് ചിത്ര ഓടിയെത്തിയത്.
ചിത്രയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് മെഡാലാണിത്. ട്രാക്കില്‍ രണ്ടാമത്തെ വെങ്കലമാണ് ചിത്രയിലൂടെ ഇന്ത്യ സ്വന്തമാക്കിയത്.
