കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് തകര്‍പ്പന്‍ വിജയം. ജില്ലയിലെ പ്രധാന കോളേജുകളിലെല്ലാം യൂണിയന് എസ്എഫ്ഐ നേടി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, ഗുരുവായൂരപ്പന് കോളേജ്, ഗവ. കോളേജ് മടപ്പള്ളി, ഗവ. കോളേജ് കോടഞ്ചേരി, സികെജി ഗവ. കോളേജ് പേരാമ്ബ്ര, മുചുകുന്ന് എസ്എആര്‍ബിടിഎം ഗവ. കോളേജ്,ചേളന്നൂര്‍ എസ്എന്‍ കോളേജ്, മൊകേരി ഗവ. കോളേജ്, നാദാപുരം ഐഎച്ച്ആര്‍ഡി കോളേജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജ്, ഗവ. കോളേജ് ബാലുശേരി, സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. കോളേജ് കൊടുവള്ളി, കൊയിലാണ്ടി ഗുരുദേവ കോളേജ്, വടകര കടത്തനാട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, വടകര എസ്എന്‍ കോളേജ്, കോഴിക്കോട് ഗവ. ബിഎഡ് സെന്റര്‍, മാത്തറ പീകേ കോളേജ്, കുറ്റ്യാടി സഹകരണ കോളേജ്, മുക്കം ഐഎച്ച്ആര്‍ഡി കോളേജ്, താമരശേരി ഐച്ച്ആര്‍ഡി കോളേജ്, കോഴിക്കോട് കിളിയനാട് ഐഎച്ച്ആര്‍ഡി കോളേജ് , ചേളന്നൂര്‍ എസ്എന്‍ ബിഎഡ് കോളേജ്, പിവിഎസ് കോളേജ് പന്തീരങ്കാവ് എന്നിവടങ്ങളില്‍ എസ്എഫ്ഐക്കാണ് യൂണിയന്.

