സ്വര്‍ണവില വര്‍ധിച്ചു; പവന് 22,520 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. 22, 520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമീന് 10 രൂപ വര്‍ധിച്ച്‌ 2, 815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും വര്‍ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *