‘ആ രീതി മാറ്റാനാണ് ഞാനാഗ്രഹിക്കുന്നത്’: ഐ എസ് എല്ലില്‍ മറ്റു കോച്ചുമാരില്‍നിന്നും വ്യത്യസ്തനായി ഡേവിഡ് ജെയിംസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറ്റു കോച്ചുമാരുടെ സ്ഥിരം രിതികളില്‍ നിന്നും മാറി സഞ്ചരിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഡേവിഡ് ജെയിംസ്. ടീമില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയം ഉറപ്പിക്കുക എന്ന സ്ഥിരം രീതിക്കാണ് ഡേവിഡ് ജെയിംസ് മാറ്റം വരുത്തിയിരിക്കുന്നത്.

ഇത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തില്‍ തന്നെ കാണാമായിരുന്നു. അഞ്ച് വിദേശ താരങ്ങളെ ഐ എസ് എല്ലില്‍ ഒരേ സമയം കളത്തിലിറക്കാനാവും. എന്നാല്‍ ആദ്യ മത്സരത്തില്‍ നാല് വിദേശ താരങ്ങളെ മാത്രമാണ് ഡേവിഡ് ജെയിംസ് ഉള്‍പ്പെടുത്തിയിരുന്നത്. സഹലിനു പകരം പെക്യൂസന്‍ ടീമിലെത്തിയപ്പൊള്‍ മാത്രമാണ് അഞ്ച് വിദേശ താരങ്ങള്‍ കളിച്ചത് . ഈ രീതിക്ക് മാറ്റം വരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. ഇന്ത്യന്‍ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ലാതെ ഓരോ മത്സരത്തിനും അനിയോജ്യമായ താരങ്ങളെ കളത്തിലിറക്കുക എന്നതാവും താന്‍ പിന്തുടരാന്‍ പോകുന്ന ശൈലി എന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *