കന്യാസ്ത്രീയെ അപമാനിച്ചു; പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്

കൊച്ചി: കന്യാസ്ത്രീയെ അപമാനിച്ച കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്.

‘കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ’ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. പതിമൂന്ന് തവണ ബലാത്സംഗം ചെയ്തപ്പോഴും മിണ്ടാതിരുന്ന കന്യാസ്ത്രീ പതിനാലാം തവണ അങ്ങിനെ ചെയ്തപ്പോഴാണോ പരാതി കൊടുക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചിരുന്നു.

കന്യാസ്ത്രീ അത്ര ശുദ്ധ വ്യക്തിത്വമല്ല, സ്വഭാവ ദൂഷ്യം ഉള്ളവളാണെന്നും ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഒരു ബന്ധു കന്യാസ്ത്രീക്കെതിരെ ബിഷപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആ കത്ത് തന്റെ കൈവശമുണ്ടെന്നും അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

പിസി ജോര്‍ജ്ജിന്റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വനിത കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *