മദ്യപിച്ച്‌ ലക്കുകെട്ട് പെണ്‍കുട്ടികളുടെ അഴിഞ്ഞാട്ടം; മലയാളി പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: പാതിരാത്രിയില്‍ നടുറോഡില്‍ മദ്യപിച്ച്‌ ബഹളം വച്ച യുവതികളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. നാടകീയ നിമിഷങ്ങള്‍ക്കു ശേഷമായിരുന്നു മാവേലിക്കര സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ പിടിയിലായത്. മുംബൈയിലെ ഭയന്ദറില്‍ ആയിരുന്ന സംഭവം. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച രാത്രി മദ്യപാര്‍ട്ടിക്കുശേഷം ലക്കുകെട്ട അവസ്ഥയില്‍ മിര റോഡിലെ മാക്സസ് മാളിനു സമീപത്തെ റോഡിലെത്തി. ഇവിടെ കിടന്ന് ഇവര്‍ വലിയതോതില്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികള്‍ പോലീസിനെ വിളിച്ച്‌ അറിയിച്ചു.

വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പെണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടികള്‍ പെട്ടെന്ന് വനിതാ പോലീസുകാര്‍ക്കെതിരേ തിരിയുകയും പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും തൊപ്പി എടുത്ത് എറിയുകയും ചെയ്തു. കൃത്യനിര്‍വഹണത്തിന് സമ്മതിക്കാതെ മര്‍ദിച്ചതിന്റെ പേരിലാണ് യുവതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *