വൈകിവന്ന വിവേകമാണെങ്കിലും അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനം; ബ്രൂവറി ഡിസ്റ്റിലറി വിഷയത്തില്‍ വി എം സുധീരന്‍

തിരുവനന്തപുരം:  വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി ഡിസ്റ്റിലറി അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായതോടെ തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിനൊരു പാഠമാകേണ്ടതാണ്. ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം എന്നും സുധീരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *