സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച ഗുരുതരമാകുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുനവനന്തപരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേപ്പിച്ച ഇദ്ദേഹത്തെ വിദഗ്ത ചികില്‍സക്കായി കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.

രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയിലും രോഗം അലട്ടിയതിനെത്തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്.

Leave a Reply

Your email address will not be published. Required fields are marked *