ഭരണഘടന നോക്കിയ കോടതി ആചാരകാര്യങ്ങള്‍ നോക്കിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്

പമ്ബ: ശബരിമല വിഷയത്തില്‍ ഭരണഘടന നോക്കിയ കോടതി ആചാര കാര്യങ്ങള്‍ നോക്കിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ശബരിമല ദര്‍ശനത്തെ യുവതികള്‍ ടെമ്ബിള്‍ ചാലഞ്ചായി ഏറ്റെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കണമെന്ന് സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു പറയുന്നു. നിലവിലെ പ്രക്ഷോഭങ്ങള്‍ ശബരിമല തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു’- തന്ത്രി പറഞ്ഞു. പ്രക്ഷോഭം വിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടാക്കും വിവരമുള്ള ആരും വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *