കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു

കോടതിയലക്ഷ്യ കേസില്‍ ജേക്കബ് തോമസ് മാപ്പ് പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.

ജേക്കബ് തോമസ് ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയുടെ കോടതി അലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു.

കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26 ന് ചീഫ് സെക്രട്ടറി മുഖാന്തിരം അയച്ച പരാതിയില്‍ കേരള ഹൈകോടതിയിലെ ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതിനും, പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തിനുമാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി കോടതി അലക്ഷ്യ നടപടി ആരംഭിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *