പി.കെ. ശ്രീമതി എം.പിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: 35 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട 35 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പി.കെ. ശ്രീമതിക്കെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നേരത്തെ യൂട്യൂബില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെയാണ് എം.പിയെ അപമാനപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങളടങ്ങിയ പോസ്റ്റിട്ടത്.

ശ്രീമതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പോസ്റ്റ് തയ്യാറാക്കിയതായാണ് പരാതി. ഇത് പ്രചരിപ്പിച്ച 35 പേര്‍ക്കെതിരെയും ഗോപാലകൃഷ്ണനെതിരെയുമാണ് കണ്ണൂര്‍ പൊലീസ് കേസെടുത്തത്.ശ്രീമതി എം.പിയുടെ പരാതിയിലാണ് കേസ്. പോസ്റ്റിട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *