ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡിക്കു കുത്തേറ്റ സംഭവം: ബി​ജെ​പി നാ​ട​ക​മെ​ന്ന് ച​ന്ദ്ര​ബാ​ബു നാ​യി​ഡു

അ​മ​രാ​വ​തി: ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​ക്ക് കുത്തേറ്റ സംഭവം ബി​ജെ​പി​യും വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സും ചേര്‍ന്ന് നടത്തിയ നാ​ട​ക​മെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി​യു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ ക​ളി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ള്‍ ഇ​ത് ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​റി​നെ പി​രി​ച്ചു വി​ടു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ല്‍ ഇ​ത്ത​രം ത​രം​താ​ണ നാ​ട​കം ക​ണ്ടി​ട്ടി​ല്ലെ​ന്നും ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​റ​ഞ്ഞു. ആ​ന്ധ്രായി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യ ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​ക്കു നേ​രെ വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​ശാ​ഖ​പ​ട്ട​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ ശ്രീ​നി​വാ​സ റാ​വു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ച്‌ റെ​ഡ്ഡി​യെ കു​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *