മ​ല്യ​യു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വി​ട്ട വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ​യു​ടെ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​തെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന യു​ണൈ​റ്റ​ഡ് റേ​സിം​ഗ് ബ്ല​ഡ് സ്റ്റോ​ക്ക് ബ്രീ​ഡേ​ഴ്സ് എ​ന്ന ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ള്‍ ആ​രെ​ങ്കി​ലും വാ​ങ്ങു​ന്ന​ത് സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ഓ​ഹ​രി​ക​ള്‍ വാ​ങ്ങ​രു​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ദാ​യ നി​കു​തി വ​കു​പ്പ് നോ​ട്ടീ​സും ഇ​റ​ക്കി​യി​ട്ടു​ണ്ട്. മ​ല്യ​യു​ടെ ക​ടം തി​രി​ച്ചു പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി ഓ​ഹ​രി​ക​ള്‍ ഇ-​ലേ​ല​ത്തി​ലൂ​ടെ വി​ല്‍​ക്കു​വാ​ന്‍ ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ മു​പ്പ​തി​നാ​ണ് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ട്രി​ബ്യൂ​ണ​ല്‍ തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ല്‍​നി​ന്നു മ​ല്യ എ​ടു​ത്ത വാ​യ്പ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നാ​ണു ലേ​ലം ന​ട​ത്തു​ന്ന​ത്. സേ​വ​ന നി​കു​തി ഇ​ന​ത്തി​ല്‍ ഏ​ക​ദേ​ശം 87.5 കോ​ടി രൂ​പ​യാ​ണ് മ​ല്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യാ​യ കിം​ഗ്ഫി​ഷ​ര്‍ എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​നു​ള്ള​ത്.

വി​ജ​യ് മ​ല്യ 1998-ലാ​ണ് യു​ണൈ​റ്റ​ഡ് റേ​സിം​ഗ് ബ്ല​ഡ് സ്റ്റോ​ക്ക് ബ്രീ​ഡേ​ഴ്സ് എ​ന്ന ക​ന്പ​നി രൂ​പീ​ക​രി​ക്കു​ന്ന​ത്. കു​തി​ര പ​ന്ത​യ​ങ്ങ​ള്‍​ക്കും ന​ല്ല​യി​നം കു​തി​ര​ക​ളു​ടെ പ്ര​ജ​ന​ന​വു​മാ​യി​രു​ന്നു ക​ന്പ​നി​യു​ടെ ല​ക്ഷ്യം. കിം​ഗ്ഫി​ഷ​ര്‍ എ​യ​ര്‍​ലൈ​ന്‍​സി​നു വേ​ണ്ടി 9380 കോ​ടി ക​ട​മെ​ടു​ത്ത വി​ജ​യ്മ​ല്യ വാ​യ്പ തി​രി​ച്ച​ട​ക്കാ​തെ 2016 മാ​ര്‍​ച്ചി​ലാ​ണ് ല​ണ്ട​നി​ലേ​ക്കു ക​ട​ന്ന​ത്. പ​ണ​മി​ട​പാ​ടു സം​ബ​ന്ധി​ച്ചു​ള​ള നി​ര​വ​ധി കേ​സു​ക​ളാ​ണു മ​ല്യ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും നേ​രി​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *