ശബരിമല വിഷയത്തില്‍ ബിഡിജെഎസ് സമരം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപി എന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന അമിത് ഷാ പറഞ്ഞതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചിരുന്നു. ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ എന്‍ ഡി പി ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കണമെന്നും എസ്എന്‍ഡിപി ഭക്തകര്ക്കൊപ്പമുണ്ടെന്നുമാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
