കൊച്ചി : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍ വലിച്ചു.ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമുണ്ട് എന്നും അതിനാല്‍ ഈ വിഷയത്തില്‍ കോടതി ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ട് എന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍ വലിച്ചത് .സര്‍ക്കാരിന് വീഴ്ച പറ്റുന്ന സാഹചര്യത്തില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മാത്രമേ കഴിയുകയുള്ളു എന്നും കോടതി വ്യക്തമാക്കി.
