റിയാദ്: സൗദി ഗതാഗതരംഗത്തെ സ്വപ്ന പദ്ധതികളിലൊന്നായ വടക്കന്‍ റെയില്‍വേയുടെ മൂന്നാം ഘട്ടത്തിെന്റ ഉദ്ഘാടനം ബുധനാഴ്ച. റിയാദ് അല്‍ജൗഫ് പാതയില്‍ ആദ്യ ട്രെയിന്‍ രാത്രി 9.30ന് ഒാടിത്തുടങ്ങും.
സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിന്‍ ഗതാഗതത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റിയാദില്‍ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന വണ്ടി ഏഴ് മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട് അല്‍ജൗഫില്‍ പുലര്‍ച്ചെ 5.20നാണ് എത്തുക.
ഇകണോമിക് ക്ലാസില്‍ 220 റിയാലും ബിസിനസ് ക്ലാസ് 315 റിയാലുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ ബോഗികളിലും ബര്‍ത്ത് സൗകര്യമുണ്ട്. 377 യാത്രക്കാരെ ഉള്‍ക്കൊള്ളും. ബുറൈദയിലേക്കും ഹാഇലിലേക്കും എല്ലാ ദിവസവും സര്‍വീസുണ്ട്.
