ശബരിമലയില്‍ 52കാരിയെ തടഞ്ഞ സംഭവം; മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ 52കാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായിരിക്കുന്നത്.

തൃശൂര്‍ സ്വദേശിനി ലളിതയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ലളിതയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്.

ലളിതയ്ക്ക് നേരെ നടപ്പന്തലില്‍ വെച്ചായിരുന്നു പ്രതിഷേധം ഉണ്ടായത്. മകന്റെ കുട്ടിയുടെ ചോറൂണിന് വേണ്ടിയാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു.

തിരിച്ചറിയില്‍ രേഖ നല്‍കി പ്രായം ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും നല്‍കിയ രേഖ മാറിപ്പോയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *