കെ.ടി ജലീലില്‍ വീണ്ടും വെട്ടില്‍; ബന്ധുവിന്റെ നിയമനം ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞ്

ബന്ധുനിയമനം വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്‍റെ വാദം പൊളിയുന്നു. ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ തഴഞ്ഞാണ് ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത്. വിവരങ്ങള്‍ പൂഴ്ത്താന്‍ മന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് കുറ്റപ്പെടുത്തി.

ഇതോടൊപ്പം ഹജ് കമ്മിറ്റി ഓഫീസിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടും മന്ത്രിക്കെതിരേ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സ്ഥിരം തസ്തികയില് വരുന്ന ഒഴിവിലേക്ക് ഡപ്യൂട്ടേഷനില് നിയമനം നടത്തുകയാണ് രീതി. എന്നാല് ക്ലാര്ക്കിന്റെ തസ്തികയില് അതുപാലിക്കാതെ ഒരു വനിതയെ മന്ത്രിയുടെ താത്പര്യപ്രകാരം നിയമിച്ചുവെന്നാണ് 20152018 കാലയളവില് ഹജ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *