അമിത് ഷായുടെത് പേര്‍ഷ്യന്‍ പേര്, ആദ്യം സ്വന്തം നേതാവിന്‍റെ പേര് മാറ്റണം;ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെത് പേര്‍ഷ്യന്‍ പേരാണെന്ന് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ ഷാ എന്നത് പേര്‍ഷ്യയില്‍ നിന്ന് വന്നതാണെന്നും ഗുജറാത്തി അല്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് മുറവിളിക്കുട്ടുന്ന ബിജെപിക്കാര്‍ ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഹബീബ് പറഞ്ഞു.

‘ഗുജറാത്ത് എന്ന പേര് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യം സംസ്ഥാനത്തെ വിളിച്ചിരുന്നത്. ബിജെപി ഇതിന്റെയും പേര് മാറ്റണം’ – ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ആര്‍എസ്‌എസിന്റെ ഹിന്ദുത്വ അജണ്ടയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നതെന്നും ഇസ്ലാമികം അല്ലാത്ത എല്ലാറ്റിനെയും പാകിസ്ഥാന്‍ മാറ്റിയതു പോലെ ഇസ്ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടി.

അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എല്‍ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് രംഗത്തെത്തിരുന്നു. ആഗ്രയെ ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. ആഗ്ര എന്ന വാക്കിന് ഒരു അര്‍ത്ഥവുമില്ല. അതു കൊണ്ടു തന്നെ ആ പേരിന് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *