പ്രമുഖ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

രാത്രികാല വിമാനയാത്രകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ രംഗത്ത്. പ്രമുഖ കേന്ദ്രങ്ങളിലേക്കുളള കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി വൈകി പുറപ്പെടുകയും പുലര്‍ച്ചെ സ്ഥലത്തെത്തുകയും ചെയ്യുന്നതിനാല്‍ റെഡ് ഐ ഫ്ളൈറ്റ് എന്ന പേരുളള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഡല്‍ഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് 1000 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നതാണ്. രാത്രി വൈകി പുറപ്പെടുകയും പുലര്‍ച്ചെ സ്ഥലത്തെത്തുകയും ചെയ്യുന്നതിനാലാണ് റെഡ് ഐ ഫ്ളൈറ്റ് എന്ന പേരില്‍ ഈ വിമാനങ്ങളെ വിളിക്കുന്നത്.

ഡല്‍ഹി-ഗോവ, ഗോവ-ഡല്‍ഹി യാത്രാനിരക്ക് 3000 രൂപയിലും, ഡല്‍ഹി-കോയമ്ബത്തൂര്‍ യാത്രാനിരക്ക് 2500 രൂപയിലും,ബംഗളൂരു-അഹമ്മദാബാദ് വിമാനയാത്രക്ക് ആയിരം രൂപയ്ക്ക് അടുത്തുമാണ് നിശ്ചയിച്ചിരിക്കുന്ന്ത.വില കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുമെന്നതിന് പുറമെ യാത്രക്കാര്‍ക്ക് ഹോട്ടല്‍ ചാര്‍ജ്ജുകള്‍ ലാഭിക്കാവുന്ന തരത്തില്‍ രാവിലെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താനും ഇതോടെ സാധിക്കുന്നതാണ്.ശൈത്യകാല അവധി എത്തുന്നതിനാല്‍ എല്ലാ വിമാന കമ്ബനികളും പ്രത്യേക നിരക്കുകളും, ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഎയര്‍ 1313 രൂപ മുതലും, എയര്‍ ഏഷ്യ 399 രൂപ മുതലും ടിക്കറ്റ് ഓഫര്‍ ചെയ്യുന്നുണ്ട്.നവംബര്‍ 30 മുതല്‍ ദിവസവും ഈ രാത്രികാല വിമാനങ്ങള്‍ പറക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *