പത്തനംതിട്ട:ശബരിമലയില്‍ ഇന്നു മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 22ന് രാത്രി വരെയാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നാളെ നട തുറക്കാന്‍ ഇരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ശബരിമലയിലും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരെ നാളെ ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുന്നത്. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രം നാളെയാണ് തുറക്കുക. ശബരിമല – മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നാളെ നടക്കും
