പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് തിരുവല്ല കോടതിയില്‍ അല്‍പ്പ സമയത്തിനകം ഹാജരാക്കും. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കി. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.

അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞിരുന്നു. ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *