നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രമം. കുഴപ്പമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
അവിടെ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ് ചെയ്തു പ്രോസിക്യൂട്ട് ചെയ്യും. താന്‍ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും.
കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്നങ്ങളാണെന്നും മന്ത്രി എം എം മണി പറഞ്ഞു.
