‘ഒരു ഭീഷണിയും വിലപ്പോവില്ല, ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ‘മുഖ്യമന്ത്രി പിണറായി

കോഴിക്കോട്: ശബരിമലയില്‍ ഇന്നലെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടതാണ്, ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു.

അധികാരം ദേവസ്വം ബോര്‍ഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുന്നത് പരിഹാസ്യമാണെന്നും പിണറായി പറഞ്ഞു.

ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലില്‍ തള്ളി ആശ്വസിക്കൂ. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞ ഡയലോഗാണ് എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *