പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ പ്രതിഷേധക്കാരുടെ നാമജപം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ നാമജപവുമായി എത്തിയത്

ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി.

മണിയാറിലെ കെഎപി ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയത്. നടപ്പന്തലില്‍ ശരണംവിളിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. നിരോധനാജ്ഞ ലംഘിച്ച്‌ സംഘം ചേര്‍ന്നെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമുളള പൊലീസ് വാദം അംഗീകരിച്ച്‌ കോടതി പ്രതിഷേധക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

21ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റിലായ 70 പേരില്‍ 18 വയസില്‍ താഴെയുള്ള ഒരാളെ ക്യാംപില്‍ എത്തിച്ച ശേഷം ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *