മലപ്പുറം: രോഗിയുടെരോഗവിവരം പരിശോധിക്കുന്നതിന് പകരംഅവരുടെ സാമ്പത്തിക നില പരിശോധിക്കുന്ന സ്വകാര്യആശുപത്രികളുടെ നിലകള്‍ക്ക്മാറ്റം വരുത്താന്‍ സഹകരണആശുപത്രികള്‍ക്ക്കഴിയുമെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണആശുപത്രിയുടെയുംറിസര്‍ച്ച്‌സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച്‌സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ജനങ്ങളോടൊപ്പംഇഴകിച്ചേര്‍ന്ന്ജീവിച്ച രാഷ്ട്രീയ നേതാവായ ഇമ്പിച്ചിബാവക്ക് ഏറ്റവുംഉചിതമായസ്മാരകമാണ് ഈ സഹകരണആശുപത്രിയെന്ന്മുഖ്യമന്ത്രിപറഞ്ഞു. ഏത്സ്ഥാനത്തിരുന്നാലും ജനകീയമുഖവുമായിഒരു ഇമ്പിച്ചിബാവ ടച്ച് നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നുഅദ്ദേഹമെന്നുംമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ജനങ്ങളുടെജീവിതനിലവാരംമെച്ചപ്പെട്ടിട്ടുണ്ടെങ്കിലുംരോഗ പ്രതിരോധ രംഗത്ത്കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാലിന്യനിര്‍മാര്‍ജനം ഗൗരവമായികാണണമെന്നുംജലജന്യരോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നുംമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച്മുഖ്യമന്ത്രിയും മന്ത്രിമാരുംചേര്‍ന്ന് തണല്‍ വൃക്ഷത്തൈ നട്ടു.
ജനങ്ങളില്‍ നിന്ന്‌സ്വീകരിക്കുകയും ജനങ്ങള്‍ക്ക്തന്നെ തിരിച്ച്‌കൊടുക്കയുംചെയ്യുന്നവയാണ്‌സഹകരണ പ്രസ്ഥാനങ്ങളെന്ന്‌സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആശുപത്രിയുടെവാര്‍ഡ്‌സ്പോണ്‍സറിങിന്റെഉദ്ഘാടനം നിര്‍വ്വഹിച്ച്‌സംസാരിക്കുയായിരുന്നുഅദ്ദേഹം.
ആരോഗ്യമേഖലയില്‍ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന്‌റിസര്‍ച്ച്‌സെന്ററിന്റെയുംകാഷ്വാലിറ്റിബ്ലോക്കിന്റെയുംഉദ്ഘാടനം നിര്‍വ്വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ആശുപത്രികളോടൊപ്പംഇടത്തരക്കാര്‍ക്ക്താങ്ങാനാവുന്നതരത്തില്‍ചികിത്സലഭ്യമാക്കുന്ന സഹകരണ പ്രസ്ഥാനങ്ങളുംആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
പ്രദേശത്തുകാരുടെ മാത്രമല്ലതന്റെകൂടിസ്വപ്ന സാക്ഷാത്കാരമാണ് ഇമ്പിച്ചിബാവ സഹകരണആശുപത്രിയെന്ന് മുന്‍ ചെയര്‍മാന്‍ കൂടിയായ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീല്‍ പറഞ്ഞു. ആശുപത്രിയിലെഡിജിറ്റല്‍ പണമിടപടുകളുടെഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. ഇമ്പിച്ചിബാവയുടെ പത്നി ഫാത്തിമ ഇമ്പിച്ചിബാവ ചടങ്ങില്‍സന്നിഹിതരായിരുന്നു.
യു.എല്‍.സി.സി.എസ് പ്രസിഡന്റ് രമേശന്‍ പാലേരി, ഓസ്ആര്‍ക്കിടെക്ട് മിനി ഗോപിനാഥ്, ഹെന്‍ട്രിആന്റ് ഫാരഡ്എം.ഡി ഹെന്‍ട്രിജേക്കബ്, എ.ബി.എസ്എം.ഡിഷിജിത്ത്, ഊരാളുങ്കല്‍കോണ്‍ട്രാക്ടര്‍ പപ്പന്‍, ഇമ്പിച്ചിബാവ പ്രതിമയുടെശില്‍പ്പിചിത്രന്‍ എന്നിവരെമുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ആദരിച്ചു. നവ കേരളസൃഷ്ടിക്കായുള്ളമുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്കുള്ള ഹനുമാന്‍ കാവ്‌ദേവസ്വം, ബാര്‍ബര്‍ അസോസിയേഷന്‍, ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണആശുപത്രിജീവനക്കാര്‍, സഫ്തര്‍ഹാഷ്മിവാട്ട്സ്ആപ്പ്കൂട്ടായ്മ, പൊന്നാനി സര്‍വ്വീസ്‌സഹകരണബാങ്കിന്റെയുംജീവനക്കാരുടെയുംചെക്കുകള്‍എന്നിവചടങ്ങില്‍മുഖ്യമന്ത്രി നേരിട്ട്ഏറ്റുവാങ്ങി.
താനൂര്‍എം.എല്‍.എവി. അബ്ദുറഹിമാന്‍, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, തിരൂര്‍ നഗരസഭ ചെയര്‍മാന്‍ ബാവകല്ലിങ്ങല്‍, പൊന്നാനി നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, ജില്ലാജോയിന്റ്ഡയറക്ടര്‍ജോസ് എബ്രഹാം, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ലക്ഷ്മി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആറ്റുണ്ണി തങ്ങള്‍, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കുമാരന്‍, തിരൂര്‍അസിസ്റ്റന്റ്‌രജിസ്ട്രാര്‍ എന്‍.കെ ഗീത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.എന്‍ മോഹന്‍ദാസ്, പി.പിസുനീര്‍, പി. ഇബ്രാഹീംകുട്ടി, ആര്‍. മുഹമ്മദ്ഷാ, കവറൊടി മുഹമ്മദ് മാസ്റ്റര്‍, സലീം കക്കാടന്‍, എം. ബാവഹാജിഎന്നിവര്‍ പങ്കെടുത്തു.
ഐ.എം.സി.എച്ച്‌ചെയര്‍മാന്‍ പി. ജ്യോതിഭാസ് അധ്യക്ഷനായിരുന്നു. സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ എ. ശിവദാസന്‍ സ്വാഗത പ്രസംഗം നടത്തി. ഐ.എം.സി.എച്ച്‌സെക്രട്ടറികെ. ശുഹൈബ്അലിറിപ്പോര്‍ട്ട്അവതരിപ്പിച്ചു.
ആലത്തിയൂര്‍-ചമ്രവട്ടം പാതയില്‍എട്ട് ഏക്കറോളംവരുന്ന സഥലത്ത് 75000 ചതുരശ്രയടിവിസ്തീര്‍ണ്ണത്തിലാണ് നൂറോളുംകിടക്കകള്‍ ഉള്‍പ്പടെആശുപത്രിയില്‍അത്യാധുനികസൗകര്യത്തോടെആശുപത്രിസമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഐ.സി.യു, ഓപ്പറേഷന്‍ തിയേറ്റര്‍തുടങ്ങിയസൗകര്യങ്ങളുംലഭ്യമാണ്.
