കൊച്ചി: കുണ്ടന്നൂര്‍-തേവര മേല്‍പ്പാലത്തിലുണ്ടായ വാഹനാപകത്തില്‍ ഗ്യാസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനു ദാരുണാന്ത്യം. നെട്ടൂരില്‍ വാടകയ്ക്കു താമസിക്കുന്ന തേവര സ്വദേശിയും കൊച്ചി കപ്പല്‍ശാലയിലെ താത്കാലിക ജീവനക്കാരനുമായ ഷിബു(49) ആണ് മരിച്ചത്.
ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം. കുണ്ടന്നൂരില്‍നിന്നും തേവര ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഇരു വാഹനങ്ങളെന്നും പോലീസ് പറഞ്ഞു. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിന്റെ നിയന്ത്രണം വിടുകയും അപകടം സംഭവിക്കുകയുമായിരുന്നു. തെറിച്ചുവീണ ഷിബുവിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. വിവമറിഞ്ഞ് സൗത്ത്, പനങ്ങാട്, ട്രാഫിക് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
