ദേവസ്വ മന്ത്രി കടകംപള്ളിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: ദേവസ്വം മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. കാസര്‍കോട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്ബൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമാണ് മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തത്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് മഡിയന്‍ കുലോം ക്ഷേത്രം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് ദേവസ്വം മന്ത്രി കടകംപളളിക്കെതിരെ മോല്‍ശാന്തി മോശമായ ഭാഷയില്‍ പോസ്റ്റിട്ടത്. മേല്‍ശാന്തി ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *