ശബരിമല മീഡിയ കവറേജില്‍ മീഡിയ ഉത്തരവാദിത്വം കാണിക്കണം; ശാരദക്കുട്ടി

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. കേരളത്തില്‍ വര്‍ഗ്ഗീയ പിരിമുറുക്കം ഉയര്‍ത്തുന്ന വിധത്തിലുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളുടെയും അഭ്യര്‍ഥനയായി ഇത് കാണണം
———————-ശബരിമല കവറേജില്‍ മീഡിയ ഉത്തരവാദിത്തം കാട്ടണമെന്ന് നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ , ഇന്ത്യ (NWMI വനിതാ മാദ്ധ്യമപ്രവര്‍ത്തകരുടെ ദേശീയകൂട്ടായ്മ.)
———————–

NWIMയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

കേരളത്തില്‍ വര്‍ഗ്ഗീയപിരിമുറുക്കം ഉയര്‍ത്തുന്ന വിധത്തിലുള്ള സ്തോഭജനകമായ റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് എല്ലാ മാദ്ധ്യമങ്ങളെയും ജാഗ്രതപ്പെടുത്തുന്നു.

അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്, ബോധപൂര്‍വ്വം നിയമവാഴ്ച കീഴ്‌മേല്‍ മറിയ്ക്കാനാണ് സംഘപരിവാര്‍സംഘടനകള്‍ ശ്രമിയ്ക്കുന്നത് എന്നത് വ്യക്തമാവുകയാണ്. ഇത്തരുണത്തില്‍, ഭിന്നിപ്പിയ്ക്കുന്ന ഭാഷ്യങ്ങള്‍ക്ക് വശംവദരാവാതെ , വിവേകപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യാനുള്ള കടമ മാദ്ധ്യമങ്ങള്‍ക്കുണ്ട്.

മുമ്ബെങ്ങും ഇല്ലാത്ത വിധത്തിലുള്ള സാമൂഹികധ്രുവീകരണത്തിലൂടെ കേരളം കടന്നുപോവുകയാണ് . ഈ സാഹചര്യം എത്രത്തോളം ഗുരുതരമാണ് എന്ന് മാദ്ധ്യമങ്ങള്‍ സമചിത്തതയോടെ വിലയിരുത്തേണ്ടതുണ്ട്. നിയമവാഴ്ചയുള്ള ദേശത്തല്ലേ സ്വതന്ത്രമാദ്ധ്യമ പ്രവര്‍ത്തനത്തിന് നിലനില്‍പ്പുള്ളൂ ! സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസം താറുമാറായിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയില്‍ , പക്ഷപാതമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്മുടെ ദൗത്യം കൂടുതല്‍ ദുഷ്കരമാവുന്നുണ്ട്.

അതേസമയം, വാര്‍ത്ത ബാലന്‍സ് ചെയ്യാനായി എന്ന പേരില്‍ , സാമൂഹ്യഭിന്നിപ്പിന് ശ്രമിയ്ക്കുന്ന പലരുടെയും നാടകീയമായ ബൈറ്റുകള്‍ വാര്‍ത്തയിലേയ്ക്കും, എന്തിന് ലൈവ് ടെലികാസ്റ്റിലേയ്ക്കും വരെ കയറിച്ചെന്ന് അവര്‍ക്ക് വളം വച്ച്‌ കൊടുക്കുന്നുണ്ട് . ഇതുകൊണ്ട് , താത്കാലികമായി റേറ്റിങ് ഒന്ന് ഉയര്‍ന്നേക്കാം . പക്ഷെ, ഞങ്ങളെ ഏറെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത് , ഇതോടൊപ്പം, വിശ്വാസ്യത എന്ന നമ്മുടെ ഏറ്റവും അമൂല്യമായ ആസ്തി നഷ്ടമാവുന്നതാണ്‌.

ശബരിമലയിലെ ഓരോ പുതിയ നീക്കവും ഏറെ സമയവും അദ്ധ്വാനവും ചെലവഴിച്ച്‌ ഡോക്കുമെന്റ് ചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും ലൈവ് കവറേജില്‍ കൂടുതല്‍ സംയമനം പാലിയ് ക്കേണ്ടതുണ്ട് .

മല കയറാന്‍ തീരുമാനിച്ചെത്തിയ യുവതികളുടെ ഐഡന്‍റ്റിറ്റി , അവര്‍ക്കു പൂര്‍ണ്ണമായ സമ്മതമില്ലെങ്കില്‍ , മുന്‍കൂറോ തത്സമയമോ വെളിപ്പെടുത്താരിയ്ക്കുന്നതാണ് ഔചിത്യം. യുവതികള്‍ മല കയറുന്നുണ്ടെങ്കില്‍, അതിന്റെ വിവരങ്ങള്‍ ഉടനടി പ്രക്ഷേപണം ചെയ്യുകയോ , തത്സമയ കവറേജ് കൊടുക്കുകയോ ചെയ്യാനുള്ള ഉദ്വേഗത്തില്‍ നിന്ന്, സംയമനത്തോടെ , വിട്ടു നില്‍ക്കണം എന്ന് ചാനലുകളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ആ യുവതികള്‍ സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തിയിട്ട് , പിന്നീട് , ഡെഫേര്‍ഡ് ലൈവ് ആയി ടെലികാസ്റ് ചെയ്യാമല്ലൊ.

വാര്‍ത്താവിതരണരംഗത്തുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷണഘട്ടമാണ്. മാദ്ധ്യമസ്ഥാപനങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നവര്‍, പ്രസിദ്ധീകരണത്തിന് മുമ്ബ്, ഓരോ വാര്‍ത്താശകലത്തെയും മുമ്ബെന്നത്തെക്കാളും സശ്രദ്ധം വിലയിരുത്തേണ്ട കാലമാണിതെന്നു ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *