ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നു- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:  ബന്ധു നിയമന വിഷയത്തില്‍ ഉത്തരം മുട്ടുമ്പോള്‍ മന്ത്രി കെ.ടി. ജലീല്‍ വില കുറഞ്ഞ ആരോപണം ഉന്നയിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പാണക്കാട് കുടുംബത്തിനെതിരെ ജലീല്‍ മലപ്പുറത്തു നടത്തിയ വിമര്‍ശനങ്ങളെ സിപിഎം പോലും പിന്തുണക്കില്ല. ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടാന്‍ തയാറകണം.

അതിനു പകരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ തിരിയുന്ന രാഷ്ട്രീയം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടെ തറവാട്ടില്‍ നിന്നല്ലെന്നും ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴ് വന്‍പാപങ്ങള്‍ ചെയ്തതു താനല്ലെന്നും തന്നെക്കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്നും ജലീല്‍ വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *