ആര്‍എസ്‌എസിന്റെ ആ ‘ കളി ‘ഇവിടെ നടക്കില്ല; പ്രതിരോധവുമായി ഞങ്ങളുണ്ട്‌: എ എ റഹീം

ഹിന്ദുക്കള്‍ക്ക്‌ മാത്രമായി ക്രിക്കറ്റ്‌ , കബഡി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ച്‌ കേരളത്തിലുള്ളവരെ വിഭജിച്ചുകളയാമെന്ന ആര്‍എസ്‌എസിന്റെ ശ്രമം ഇവിടെനടക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. . ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്‌എസ് പരീക്ഷിച്ച്‌ വിജയിച്ച ഈ കളിനീക്കത്തെ സെക്കുലര്‍ ടൂര്‍ണമെന്റുകള്‍ നടത്തി പ്രതിരോധിക്കുമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ 

#RSS_ശ്രമം_അനുവദിക്കില്ല,
#ഞങ്ങള്‍_സെക്കുലര്‍_ടൂര്‍ണമെന്റ്_സംഘടിപ്പിക്കും.

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കള്‍ക്കായി മാത്രം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ശ്രമം നടന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഇതിനു മുന്‍പ് ഇതേ മേഖലയില്‍ ഹിന്ദുക്കള്‍ക്കായി മാത്രം കബഡി മത്സരവും സംഘപരിവാര്‍ ബന്ധമുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു.

കേരളത്തെ വിഭജിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്‌എസ് പരീക്ഷിച്ച്‌ വിജയിച്ച ഈ കുടില തന്ത്രങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ല.

മഞ്ചേശ്വരത്തും ഉദുമയിലുമായി 20 കേന്ദ്രങ്ങളില്‍ സെക്കുലര്‍ ക്രിക്കറ്റ് മാച്ചുകള്‍ സംഘടിപ്പിക്കും. സംഘപരിവാറിന് മുന്നില്‍ കേരളം കീഴടങ്ങില്ല. ഡിവൈഎഫ്‌ഐ മഹാപ്രതിരോധവുമായി മുന്നോട്ട് പോകും.

Leave a Reply

Your email address will not be published. Required fields are marked *