വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിനു പത്തുവയസ് പൂര്‍ത്തിയായ വേളയില്‍ യുഎസ് ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. “ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 നിരപരാധികളാണ് കൊല്ലപ്പെട്ടത്. ഭീകരരെ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല’- ട്രംപ് കുറിച്ചു.
