മന്ത്രിയായി അധികാരത്തില്‍; കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു. ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായത്.

ജലവിഭവം ഉള്‍പ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക. ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആണ് കൃഷ്ണന്‍ കുട്ടി. 1982ല്‍ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണന്‍ കുട്ടി 4 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *