ദില്ലി: മധ്യപ്രദേശില്‍ വോട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്ബ് ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതെല്ലാം നിര്‍വഹിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് കത്തില്‍.കോണ്‍ഗ്രസ് മധ്യപ്രദേശിനെ വികസനത്തിന്‍റെ പുതിയ തലത്തിലേക്കെത്തിക്കുമെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് മാത്രമേ സംസ്ഥാനത്തിന്‍റെ സമ്ബദ് വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കാന്‍ കഴിയു എന്നും രാഹുല്‍ പറയുന്നു.മുതിര്‍ന്ന പൗരന്മാര്‍,വനിതകള്‍,യുവാക്കള്‍ എന്നിവരെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാഹുലിന്‍റെ കത്ത്.മധ്യപ്രദേശ് കേവലമൊരു സംസ്ഥാനത്തിലുപരിയായി കര്‍ഷകരുടെ ഇച്ഛാശക്തിയുടെയും പെണ്‍മക്കളുടെ ആത്മവിശ്വാസത്തിന്‍റെയും യുവാക്കളുടെ പ്രതീക്ഷയുടെയും പാവങ്ങളുടെ വിജയത്തിന്‍റെയും പ്രതീകമാണെന്ന് രാഹുല്‍ എഴുതുന്നു.
കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. കര്‍ഷകര്‍ക്ക് വിളകള്‍ക്ക് ശരിയായ വില ലഭിക്കുന്നില്ല.ശരിയായ വില ആവശ്യപ്പെടുമ്ബോള്‍ പോലീസില്‍ നിന്നും വെടിയുണ്ടകളാണ് നേരിടുന്നതെന്നും പറയുന്നു.വ്യാപം അഴിമതി,മണല്‍ മാഫിയ,ഇ ടെന്‍ഡര്‍ അഴിമതി,പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നിവയെല്ലാം പ്രതിപാദിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ കത്ത്.
മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ ആദിവാസി ഗോത്രങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അവരുടെ അവകാശങ്ങളോ ഭൂമിയോ സംരക്ഷിക്കപ്പെടുന്നില്ലെന്നും രാഹുല്‍ കത്തില്‍ പറയുന്നു.കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെടുമെന്നും സംസ്ഥാനത്തിന് പുതിയ പ്രതീക്ഷയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
