തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് അധികവരുമാനം കണ്ടെത്താന്‍ വര്‍ധിപ്പിച്ച മദ്യത്തിന്റെ വില കുറയ്ക്കുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചു. മദ്യത്തിന്റെ എക്സൈ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി വര്‍ധിപ്പിച്ചതാണ് പിന്‍വലിച്ചത്.
നിരക്കുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലായതായി കേരള സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. മദ്യ വില വര്‍ധനവിലൂടെ സമഹാരിക്കുന്ന മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനായിരുന്നു തീരുമാനം.
