ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു. ലഹരിക്കടിമയായ നബീല്‍ ഇബ്രാഹിമാണ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്‌. കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട നബീലിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

മാതാപിതാക്കളുമായുള്ള വഴക്കിനിടയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അനുജന്‍ ഏഴു വയസുകനായ അഹമ്മദിനും കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്ബ് വീട്ടില്‍ ഇബ്രാഹിമിന്റെ മകനാണ് കുത്തേറ്റ് മരിച്ച മുഹമ്മദ് ഇബ്രാഹിം.

Leave a Reply

Your email address will not be published. Required fields are marked *