ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടാ​ന്‍ സ​ഹാ​യ​ത്തി​നു ത​യാ​ര്‍; പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ

ജ​യ്പു​ര്‍: ഭീ​ക​ര​ത​യ്ക്കെ​തി​രേ ഒ​റ്റ​യ്ക്കു പോ​രാ​ടാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി സ​ഹാ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

ഭീ​ക​ര​ത​യാ​ണു പ്ര​ശ്നം, പാ​ക്കി​സ്ഥാ​ന്‍ അ​ത് ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യാ​റാ​ക​ട്ടെ. അ​ഫ്ഗാ​നി​സ്ഥാ​ന്‍ യു​എ​സ് സ​ഹാ​യ​ത്തോ​ടെ ഭീ​ക​ര​ത​യ്ക്കെ​തി​രേ പോ​രാ​ടു​ന്നു. ഒ​റ്റ​യ്ക്കു കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ​ഹാ​യം തേ​ട​ട്ടെ- രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.രാ​ജ്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ജ​മ്മു കാ​ഷ്മീ​ര്‍ ഇ​ന്ത്യ​ക്ക് ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *