ശബരിമല വിഷയം; എ.എന്‍ രാധാകൃഷ്ണനു പകരം സികെ പദ്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന നിരാഹാര സമരം സി.കെ പദ്മനാഭന്‍ ഏറ്റെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന്‍ ഏറ്റെടുത്തത്.

എട്ട് ദിവസമായി നിരാഹര സമരം നടത്തുന്ന രാധാകൃഷ്ണനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയായിരുന്നു പോലീസിന്റെ അറസ്റ്റ്.
അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ആശുപത്രിയിലും സമരം തുടരുമെന്നാണ് രാധാകൃഷ്ണന്റെ പ്രഖ്യാപം.

രാവിലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാധാകൃഷ്ണനെ സന്ദര്‍ശിച്ചിരുന്നു. രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈകിട്ട് പൊലീസ് നടപടിയുണ്ടായത്.

കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എഎന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *