തിരുവനന്തപുരം: ബിജെപി ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഹര്‍ത്താല്‍ അപഹാസ്യമാണെന്നും എന്തിന് വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കുടുംബപ്രശ്നങ്ങള്‍ കാരണമാണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് നല്കിയ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപനത്തെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം അഭിപ്രായം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
