പത്തനംതിട്ട : വ്യാജ കീടനാശിനി വിതരണം സംസ്ഥാനത്ത് വ്യാപകമാണെന്നും കീടനാശിനി വിതരണം തടയുന്നതിനായി അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . അപ്പര്‍കുട്ടനാട്ടില്‍ കീടനാശിനി തളിച്ച ശേഷം ദേഹാസ്വാസ്ഥ്യമനുഭവപെട്ട് മരണമടഞ്ഞ കര്‍ഷക തൊഴിലാളികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല .സംസ്ഥാനത്ത് വ്യാപകമായി അനധികൃതമായ കീടനാശിനി പ്രയോഗം നടക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു .
